വിമാന ഇന്ധനവിലയില്‍  വര്‍ധന: യാത്രാ നിരക്ക് ഉയരും 

By: 600002 On: Sep 3, 2026, 1:26 PM

 

വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് തുടര്‍ച്ചയായ രണ്ടാം മാസവും വിലവര്‍ധനവ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിവരങ്ങള്‍ പ്രകാരം എടിഎഫ് വില ലിറ്ററിന് 6.28 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 115 രൂപയില്‍ നിന്ന് 121.28 രൂപയായി ഉയര്‍ന്നു. 

ഇന്ധനച്ചെലവാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന്. പുതിയ വില വര്‍ധന വിമാന യാത്രാക്കൂലി വര്‍ധിക്കുന്നതിലേക്ക് നയിച്ചേക്കാം.