അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ ഏതെങ്കിലും രാജ്യം സഹായിച്ചാല്‍ അവര്‍ക്കെതിരെയും കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരെ ഉപരോധ മുന്നറിയിപ്പുമായി റൂബിയോ രംഗത്തെത്തിയത്. ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.