പി പി ചെറിയാന്‍
ഫിലഡല്‍ഫിയ ഗര്‍ഭിണിയായ കാമുകിയെ തലയില്‍ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആഗസ്ത് 31 നു പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. 2021 മാര്‍ച്ചില്‍ ഫിലഡല്‍ഫിയയിലാണ് 21 കാരിയായ ഡയാന ബ്രൈസിനെ ജസ്റ്റിന്‍ സ്മിത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. 14 ആഴ്ച ഗര്‍ഭിണിയായിരുന്ന ഡയാനയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി നാല് വര്‍ഷത്തിന് ശേഷമാണ് അറ്റ്ലാന്റ പോലീസിന്റെ പിടിയിലാകുന്നത്. തെളിവ് നശിപ്പിക്കാനായി കാര്‍ കത്തിക്കുകയും ചെയ്ത പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.