പി പി ചെറിയാന്‍
മിസൂറി: മിസൂറിയിലെ ക്രിസ്ത്യന്‍ കൗണ്ടിയില്‍ പ്രതിയുടെ വെടിവെപ്പില്‍ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ പ്രതി റിച്ചാര്‍ഡ് ബേര്‍ഡിനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.
തിങ്കളാഴ്ച വൈകുന്നേരം ഹൈലാന്‍ഡ്വില്ലെയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം ആരംഭിച്ചത്. പ്രതിക്കായുള്ള തിരച്ചിലിനിടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റീഡ്‌സ് സ്പ്രിംഗിന് സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഡെപ്യൂട്ടികള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥന്‍ മുപ്പതുകാരനായ ഗബ്രിയേല്‍ റമിറസ് ആണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരിക്കുകള്‍ ഗുരുതരമല്ല. നൂറിലധികം ഉദ്യോഗസ്ഥരും ഫെഡറല്‍ ഏജന്‍സികളും ചേര്‍ന്നാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്.