ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും

By: 600002 On: Sep 3, 2026, 10:19 AM



 

പി പി ചെറിയാന്‍

വാഷിങ്ടണ്‍: ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും എത്തുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും തെലങ്കാനയില്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുകെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നത്.