ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഫോമാ ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് മികച്ച നേതൃത്വം നല്‍കിയ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിനെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനുമായി ഓഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ ഹൂസ്റ്റണ്‍ സംഘാടക സമിതി പ്രത്യേക യോഗം സംഘടിപ്പിച്ചു.
കണ്‍വന്‍ഷന്റെ വിജയത്തില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വവും അര്‍പ്പണബോധവും നിര്‍ണായക പങ്കു വഹിച്ചതായി യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷമ, വിനയം, എല്ലാവരെയും ഒരുമിച്ച് നയിക്കാനുള്ള കഴിവ് എന്നിവയെ പ്രഭാഷകര്‍ പ്രത്യേകം പ്രശംസിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഒരുമിപ്പിച്ച് മികച്ച രീതിയില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങള്‍ സഹായിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടൊപ്പം കണ്‍വെന്‍ഷന്റെ വിജയതിനായി കഠിനാധ്വാനം ചെയ്ത മുഴുവന്‍ ടീമംഗങ്ങളെയും യോഗത്തില്‍ ആദരിച്ചു.
സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രന്‍ കെ. പട്ടേല്‍, ജഡ്ജി ജൂലി മാത്യു, പോലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. ബേബി മണക്കുന്നേലിന് മെമെന്റോയും പൊന്നാ ടയും നല്‍കി ആദരിച്ചു.
ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ജിജു കുളങ്ങര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മീറ്റിംഗിന്റെ പ്രധാന സംഘാടകനും കണ്‍വന്‍ഷന്‍ റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ജോയ് എന്‍. സാമുവല്‍ അതിഥികളെയും സന്നിഹിതരായവരെയും സ്വാഗതം ചെയ്തു. ഫോമാ മുന്‍ സെക്രട്ടറിയും മുന്‍ ട്രഷററുമായ ഷാജി എഡ്വേര്‍ഡ് പരിപാടിയുടെ എംസിയായി പ്രവര്‍ത്തിച്ചു.
ഫോമാ ദേശീയ കണ്‍വന്‍ഷന്റെ മഹത്തായ വിജയത്തിനായി വിവിധ കമ്മിറ്റികളിലൂടെ നിര്‍ണായക സംഭാവനകള്‍ നല്‍കിയ മുന്‍നിര പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
രാജന്‍ യോഹന്നാന്‍ സെക്യൂരിറ്റി ചെയര്‍
രാജേഷ് മാത്യു ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെയര്‍
സൈമണ്‍ വളാച്ചേരില്‍ & ജീമോന്‍ റാന്നി മീഡിയ ചെയര്‍ & കോ ചെയര്‍
പ്രസാദ് ഉമ്മന്‍ (ബിസിനസ് ഫോറം ചെയര്‍) & ജോണ്‍ ഡബ്ലിയു വര്‍ഗീസ്
ഡോ. റെയ്‌ന റോക്ക് ഹെല്‍ത്ത് ഫെയര്‍ ചെയര്‍ & കണ്‍വെന്‍ഷന്‍ എംസി
മൈക്കിള്‍ ജോയ് പുതുതായി തിരഞ്ഞെടുക്കപെട്ട റീജിണല്‍ ആര്‍വിപി
ക്രിസ് ആന്‍ഡ് ആന്‍സി (കണ്‍വെന്‍ഷന്‍ എംസി)
സാജന്‍ ആന്‍ഡ് മെര്‍ലിന്‍ (കണ്‍വെന്‍ഷന്‍ എംസി)
സുരേഷ് രാമകൃഷ്ണന്‍ (അപ്ന ബസാര്‍)
ജോര്‍ജ് തോമസ് (ബാബു - ടിജിഎം പ്രസ്സ് )
ഡോ.സാം ജോസഫ് (ഫോമാ പത്താം വാര്‍ഷികം ആര്‍വിപി)
കണ്‍വെന്‍ഷന്‍ന്റെ ഭക്ഷണക്രമീകരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച എസ് കെ ചെറിയാനെ പ്രത്യേകം അഭിനന്ദിച്ചു.സാലി ശാമുവേലും സില്‍വിയ ഷാജിയും ചേര്‍ന്ന് ആനി ഫിലിപ്പ് മണക്കുന്നേലിന് പുഷ്പഹാരം നല്‍കി ആദരിച്ചു. എം ജി മാത്യുവിന്റെ ചിരിയരങ്ങു സമ്മേളനത്തിന് മാറ്റു കൂടി, അദ്ദേഹം മണക്കുന്നേലിന് ഹാരമണിയിച്ചു.
തനിക്കു ലഭിച്ച അഭിനന്ദനങ്ങള്‍ക്കും ആദരവിനും മറുപടി പറഞ്ഞ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
അനില്‍ ആറന്മുള, എബ്രഹാം ഈപ്പന്‍, അഡ്വ. മാത്യു വൈരമണ്‍, സണ്ണി കാരിക്കല്‍, സുനില്‍ കോര & റാണി , ജോര്‍ജ് കോളാച്ചേരില്‍, രമേശ് അത്തിയോടി, ലിജി ഉമ്മന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.
ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ സുബിന്‍ കുമാരന്‍, തോമസ് ഒലിയാംകുന്നേല്‍ & പൊടിയാമ്മ പിള്ള (പ്രോസഷന്‍ നാഷണല്‍, റീജിയണല്‍ ചെയര്‍ ) നാഷണല്‍ കമ്മിറ്റി മെമ്പര്‍ എലെക്ട് തോമസ് ജോര്‍ജ് (സഞ്ജു) ,ഡെന്നിസ് മാത്യു & സലില്‍ മുഹമ്മദ് (സെക്യൂരിറ്റി), ശശി പിള്ള തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.
ജോര്‍ജ് തെക്കേമല, മോട്ടി മാത്യു, സജി പുല്ലാട് എന്നിവര്‍ സമ്മേളനത്തിന്റെ മീഡിയ ടീമിന് നേതൃത്വം നല്‍കി.
ഹൂസ്റ്റണില്‍ നടന്ന ഫോമാ ദേശീയ കണ്‍വന്‍ഷന്‍ അവിസ്മരണീയവും വന്‍ വിജയവുമാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരുടെയും നേതൃത്വത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും അര്‍പ്പണബോധത്തിനും സമര്‍പ്പണത്തിനുമുള്ള ഉചിതമായ ആദരവായി ചടങ്ങ് മാറി.
നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഇലെക്ട് ക്രിസ്റ്റഫര്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.
വിഭവസമൃദ്ധമായ ഡിന്നറോടു കൂടി സമ്മേളനം സമാപിച്ചു.