കര്‍ഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 

By: 600002 On: Sep 2, 2026, 1:42 PM

 
 
കര്‍ഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഡിഎംകെ ഭരണസമയത്തെ കേസുകളിലാണ് നടപടിയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയില്‍ അറിയിച്ചു. പരന്തൂര്‍ വിമാനത്താവളം, സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തിയത്. 
 
ആനുകൂല്യങ്ങള്‍ക്കായി അധ്യാപകര്‍ നടത്തിയ സമരത്തിലും കേസെടുത്തു. കേസുകള്‍ പിന്‍വലിക്കുന്നുവെന്നും അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്കൊപ്പമാണ് ടിവികെയെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയസഭയില്‍ അറിയിച്ചു.