ഒക്ടോബറിലെ റഫറണ്ടം: ഇലക്ഷൻസ് ആൽബർട്ട തപാൽ ബാലറ്റുകൾ വിതരണം ചെയ്തു തുടങ്ങി

By: 600110 On: Sep 2, 2026, 12:15 PM

 

അടുത്ത മാസം നടക്കുന്ന ചരിത്രപരമായ ജനഹിതപരിശോധനയ്ക്കായി തപാൽ ബാലറ്റുകളുടെ വിതരണം ആരംഭിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഒക്ടോബർ 19-ന് നേരിട്ട് വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്കായി ക്രമീകരിച്ചിരിക്കുന്ന ബാലറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തിVdJz സർക്കാർ,  10 ചോദ്യങ്ങളാണ് ഈ റഫറണ്ടത്തിലൂടെ വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്. കാനഡയിൽ തുടരണോ അതോ വേർപിരിയുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്ന പ്രധാന ചോദ്യത്തിന് പുറമെ, കുടിയേറ്റ നിയന്ത്രണം, ഭരണഘടനാ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിലുമാണ് ജനവിധി തേടുന്നത്. തപാൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒൻപതാണ്. പൂർത്തിയാക്കിയ ബാലറ്റ് പാക്കറ്റുകൾ ഒക്ടോബർ 16-നകം ഇലക്ഷൻസ് ആൽബർട്ട ഓഫീസിൽ ലഭിക്കണം. അതേസമയം, ഒക്ടോബർ 13 മുതൽ 17 വരെ  അഡ്വാൻസ്  വോട്ടിംഗിനുള്ള  സൗകര്യവും ലഭ്യമായിരിക്കും.