രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

By: 600007 On: Nov 3, 2021, 5:48 PM

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ടീം പര്യടനത്തിനെത്തുന്ന വേളയില്‍ ദ്രാവിഡ് ചമുതലയേല്‍ക്കുമെന്ന് ബിസിസിഐ അറിയിച്ചു. ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിയ്ക്ക് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാകുന്നത്.

നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാനദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്. 48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുള്ള രാഹുല്‍ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായിരുന്നു.

Content highlight: Rahul dravid appointed india head coach