ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ തന്റെ ആത്മകഥയായ റഹ്‌മാന്‍: എ റിനൈസന്‍സ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് ഇതറിയിച്ചത്. എഴുത്തുകാരിയായ രൂപ ചക്രവര്‍ത്തിയാണ് സഹരചയിതാവ്. റഹ്‌മാന്‍ പിയാനോയ്ക്ക് മുന്നില്‍ ഇരിക്കുന്നതും അദ്ദേഹത്തിന് സമീപം രൂപ ചക്രവര്‍ത്തി നില്‍ക്കുന്നതുമായ ചിത്രവും പ്രഖ്യാപനത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.