മദ്യപിച്ച് വാഹനമോടിച്ച റൈഡ്‌ഷെയർ ഡ്രൈവറെ കാൽഗറി പോലീസ് പിടികൂടി. ഓഗസ്റ്റ് 26 ബുധനാഴ്ചയായിരുന്നു സംഭവം. റേഞ്ച്‌വ്യൂ ബൊളിവാർഡിലും മഗ്നോളിയ സ്ട്രീറ്റ് എസ്.ഇക്കും സമീപം അനധികൃതമായി യു-ടേൺ എടുത്ത മിനിവാൻ പോലീസ് തടയുകയായിരുന്നു.
പരിശോധനയ്ക്കിടെ ഡ്രൈവർ മദ്യപിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രണ്ട് തവണ റോഡ്‌സൈഡ് ആൽക്കഹോൾ ടെസ്റ്റിന് വിധേയനാക്കി. രണ്ട് പരിശോധനകളിലും ഡ്രൈവർ പരാജയപ്പെട്ടു. വാഹനത്തിനുള്ളിൽ തുറന്ന മദ്യക്കുപ്പിയും പോലീസ് കണ്ടെത്തി. യാത്രക്കാരനെ കൂട്ടാൻ പോകുന്നതിനിടെയാണ് ഡ്രൈവർ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കുകയും വാഹനം പോലീസ് പിടിച്ചെടുത്ത് മാറ്റിടുകയും ചെയ്തു. ഇയാളെ റൈഡ്‌ഷെയർ സേവനങ്ങളിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും, മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കാൽഗറി പോലീസ് വ്യക്തമാക്കി.