എണ്ണവിലയും ബോണ്ട് യീല്‍ഡും ഉയര്‍ന്നു; യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവ്

By: 600002 On: Sep 2, 2026, 8:32 AM



 

പി പി ചെറിയാന്‍

വാസിങ്ടണ്‍ ഡി സി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് എണ്ണവിലയും ബോണ്ട് യീല്‍ഡും ഉയര്‍ന്നത് യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവിന് കാരണമായി.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിലുണ്ടായ മിസൈലാക്രമണങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഡൗ ജോണ്‍സ് 0.79%-വും, എസ് ആന്‍ഡ് പി 500 0.71%-വും, നാസ്ഡാക് 1.03%-വും ഇടിഞ്ഞു.

ആഗോളതലത്തില്‍ ബോണ്ട് യീല്‍ഡ് കുത്തനെ ഉയര്‍ന്നത് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വായ്പാച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും ഇത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.