ഫെയ്ത്ത് ടാബര്‍നാക്കിള്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ

By: 600002 On: Sep 2, 2026, 8:23 AM



 

പ്രസാദ് തീയാടിക്കല്‍

അലന്‍ (ടെക്‌സസ്): ഫെയ്ത്ത് ടാബര്‍നാക്കിളിന്റെ Annual Convention 2026 സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ടെക്‌സസിലെ അലനില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ വചനശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും.

പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സണ്‍ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. ഫിന്നി ബെന്‍ ജോസ് ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകിട്ട് 6:30നും, സെപ്റ്റംബര്‍ 13 ഞായറാഴ്ച രാവിലെ 9:30നും യോഗങ്ങള്‍ നടക്കും.

വേദി: Faith Tabernacle, 200 W Boyd Drive, Allen, TX 75013.

സഭയുടെ സീനിയര്‍ പാസ്റ്റര്‍ പാസ്റ്റര്‍ ഫിന്നി വര്‍ഗീസ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (945) 2486513 എന്ന നമ്പറിലോ, സെക്രട്ടറി നോബിള്‍ വര്‍ഗീസ്  (214) 7336331 എന്ന നമ്പറിലോ ബന്ധപ്പെടാം.