നേപ്പാള്‍ പ്രളയം: മരണ സംഖ്യ ഉയരുന്നു; 1003 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു  

By: 600002 On: Sep 1, 2026, 10:58 AM

 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി.

നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജല വൈദ്യുതി പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ മേഖലയില്‍ തുടരുകയാണ്.