അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്  ലിയോണല്‍ മെസി

By: 600002 On: Sep 1, 2026, 10:47 AM

 


അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണല്‍ മെസി. അര്‍ജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ച 39-കാരനായ മെസി. രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകന്‍. 207 മത്സരങ്ങളില്‍ ടീമിനായി നേടിയത് 125 ഗോള്‍. 21 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണ് നായകന്‍.

സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വിക്ക് ശേഷം വെറും രണ്ട് ദിവസത്തിനുള്ളിലാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്റെ കരിയറിലെ അസാധാരണമായ ഒരു അധ്യായത്തിന് വിരാമമിടുന്ന ഈ തീരുമാനത്തില്‍ പിതാവിന്റെ വിയോഗവും ഒരു ഘടകമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഈ മാസത്തിന്റെ തുടക്കത്തിലാണ് മെസ്സിയുടെ പിതാവ് അന്തരിച്ചത്, അതിനുശേഷം കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി താരം സൂചിപ്പിക്കുകയും ചെയ്തിരുന്നു.