ഒന്റാരിയോയിൽ മിനിമം വേതനം 15 ഡോളർ ആയി ഉയർത്തുന്നു

By: 600007 On: Nov 2, 2021, 10:22 PM

പുതുവർഷത്തോടെ പ്രവിശ്യയുടെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയർത്തുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു.  മിനിമം വേതനം ജനുവരി 1 മുതൽ മണിക്കൂറിന് 14.35 ഡോളറിൽ നിന്ന് 15 ഡോളറായി ആവും ഉയർത്തുക. അതോടൊപ്പം  സെർവറുകളുടെയും ബാർടെൻഡർമാരുടെയും ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം നിലവിലെ $12.55-ൽ നിന്ന് $15 ആയി ഉയർത്തും. കൂടാതെ,  28 മണിക്കൂറോ അതിൽ കുറവോ ജോലി ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മിനിമം വേതനം  മണിക്കൂറിന് $13.50 ൽ നിന്ന് $14.10 ആയി വർദ്ധിക്കും. 2018 ജനുവരി 1-ന് ആണ് ഒന്റാരിയോയുടെ മിനിമം വേതനം മണിക്കൂറിന് $11.60-ൽ നിന്ന് $14 ആയി ഉയർത്തിയത്.