പ്രസാദ് തീയാടിക്കല്‍
ടൊറന്റോ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ടൊറന്റോയുടെ മുതിര്‍ന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യന്‍ (93) അന്തരിച്ചു. ഇടവക സമൂഹത്തില്‍ സ്‌നേഹപൂര്‍വം 'കുര്യന്‍ അങ്കിള്‍' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതല്‍ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു.
വിശ്വാസവും ദീര്‍ഘവീക്ഷണവും സമര്‍പ്പണവും ഉദാരമനസ്‌കതയും കൊണ്ട് ഇടവകയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ ഡോ. ജോസഫ് കുര്യന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അനുസ്മരിച്ചു. വര്‍ഷങ്ങളോളം സഭയ്ക്കായി വിശ്വസ്തതയോടെ സേവനം ചെയ്ത അദ്ദേഹം ഇടവക സമൂഹത്തിന്റെ ഒരു ശക്തമായ തൂണായിരുന്നുവെന്നും സഭയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ 2, ബുധനാഴ്ച: ഉച്ചയ്ക്ക് 2:00 മുതല്‍ വൈകിട്ട് 5:00 വരെ പൊതുദര്‍ശനം Humphrey Funeral Home, 1403 Bayview Avenue, Torontoയില്‍ നടക്കും.
സെപ്റ്റംബര്‍ 3, വ്യാഴാഴ്ച: വൈകിട്ട് 5:00 മുതല്‍ 7:30 വരെ Humphrey Funeral Home-ല്‍ വീണ്ടും പൊതുദര്‍ശനവും അനുബന്ധ ശുശ്രൂഷകളും നടക്കും.
സെപ്റ്റംബര്‍ 5, ശനിയാഴ്ച: രാവിലെ 10:15 മുതല്‍ 11:45 വരെ അന്തിമ സംസ്‌കാര ശുശ്രൂഷ St. Philopateer Mercurius & St. Shenouda the Archimandrite Coptic Orthodox Church, 139 Bond Ave, North Yorkയില്‍ നടക്കും.
തുടര്‍ന്ന് ഉച്ചയ്ക്ക് 12:45 മുതല്‍ 1:15 വരെ Mount Pleasant Cemetery, 375 Mount Pleasant Road, Torontoയില്‍ സംസ്‌കാരം നടക്കും.