ബഹ്‌റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

By: 600002 On: Aug 31, 2026, 9:35 AM



 

നാമ: ബഹ്‌റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബില്‍ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിനിയായ അല്‍ഫോന്‍സ് ജോസ് (മേഘ)യുടെ ഏകമകന്‍ ധ്യാന്‍ സൂര്യയാണ് മരിച്ചത്.

ഓണം ആഘോഷിക്കുന്നതിനായി നാട്ടില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ധ്യാന്‍ അമ്മയുടെ അടുത്തേക്ക് ബഹ്‌റൈനിലെത്തിയത്. വീട്ടില്‍ അമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളം നിറച്ചുവെച്ചിരുന്ന ബാത്ത് ടബ്ബില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏകമകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ബഹ്‌റൈനിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.