എഡ്മന്റണിന് സമീപം കുട്ടികളുമായി പോയ സ്‌കൂൾ ബസിൽ കൂറ്റൻ തടികൾ ഇടിച്ചുകയറി 

By: 600007 On: Nov 2, 2021, 7:47 PM

ചൊവ്വാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്കൂൾ ബസ്സിൽ തടിയുമായി പോകുകയായിരുന്ന ട്രക്കിന്റെ പിന്നിൽ നിന്ന് ഊരിപോയ കൂറ്റൻ തടികൾ സ്കൂൾ ബസിൽ ഇടിച്ചു. എഡ്മണ്ടണിന് 120 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ബാർഹെഡിൽ നടന്ന സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റതായി സ്കൂൾ വിഭാഗം അറിയിച്ചു. റിപ്പോർട്ടുകളനുസരിച്ച്, രാവിലെ  8 മണിക്ക് 53 അവന്യൂ - ഹൈവേ 33 ൽ ലോഗ് ട്രക്ക് വലത്തേക്ക് തിരിയുന്നതിനിടെ  ആണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച്  ആർസിഎംപി അന്വേഷണം ആരംഭിച്ചു.