ജിഷ ജുട്ടുവിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 2ന്

By: 600002 On: Aug 31, 2026, 8:53 AM



പ്രസാദ് തീയാടിക്കല്‍

ലണ്ടന്‍, ഒന്റാറിയോ: കാനഡയിലെ ലണ്ടനില്‍ താമസിച്ചിരുന്ന മലയാളി ജിഷ ജുട്ടു (46) അന്തരിച്ചു. ഓഗസ്റ്റ് 26 നായിരുന്നു അന്ത്യം. ഭര്‍ത്താവ് ജുട്ടു ജോര്‍ജ്. ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍ ഷെറിന്‍, ഷാരോണ്‍, ജോഷ്വാ.

ജിഷയുടെ നിര്യാണത്തെ തുടര്‍ന്ന് കുടുംബത്തെ സഹായിക്കുന്നതിനായി London Ontario Malayalee Association (LOMA) വിവിധ സഭകളുടെയും മലയാളി സംഘടനകളുടെയും സഹകരണത്തോടെ സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്‌കാരച്ചെലവുകള്‍ക്കും മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഭാവി ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമാണ് സഹായം ലക്ഷ്യമിടുന്നത്.

കുടുംബം നല്‍കിയ അറിയിപ്പനുസരിച്ച്, പ്രാര്‍ത്ഥനാ ശുശ്രൂഷ ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 5:00 മുതല്‍ 8:00 വരെ Valleyview Mennonite Churchല്‍ നടക്കും.

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 2 ബുധനാഴ്ച രാവിലെ 11:00 ന് Northview Funeral Homeല്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1:00 ന് Forest Lawn Cemeteryയില്‍ ഭൗതികശരീരം സംസ്‌കരിക്കും.

Jerusalem Mar Thoma Church, London, Ontarioയുടെ ആഭിമുഖ്യത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

https://gofund.me/f4f03d223