പി പി ചെറിയാന്‍
ന്യൂയോര്‍ക്: വ്യാപകമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍, 9/11 ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ നിര്‍ണായക കുറ്റസമ്മതം യു.എസ് മിലിട്ടറി ജഡ്ജി തള്ളി. എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ഈ കുറ്റസമ്മതം കടുത്ത പീഡനത്തിന് ഇരയാക്കി ചെയ്യിച്ചതാണെന്നും അതിനാല്‍ അത് സ്വമേധയാ ഉള്ളതല്ലെന്നും ലഫ്റ്റനന്റ് കേണല്‍ മൈക്കല്‍ സ്‌കാമ വിധിച്ചു.
ഫെഡറല്‍ പ്രോസിക്യൂഷന് വലിയ തിരിച്ചടിയായ ഈ വിധി, വര്‍ഷങ്ങളായി വൈകിക്കൊണ്ടിരിക്കുന്ന കേസിന്റെ വിചാരണയെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയേക്കാം. 2001-ലെ ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, 2028 ജൂണില്‍ വിചാരണ നടത്താനാണ് ജഡ്ജി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.