നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാര്‍ട്ടിയും ഇന്ത്യാ സഖ്യം വിട്ട ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ദേശീയതലത്തില്‍ മൂന്നാംമുന്നണിയുണ്ടാക്കാന്‍ നീക്കം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മുന്നണി ദൃഢപ്പെടുത്താനാണ് നീക്കമെന്നാണ് സൂചന.
നീറ്റ് ക്രമക്കേടിനെതിരെ ഡെല്‍ഹിയില്‍ അരങ്ങേറിയ പ്രക്ഷോഭം വിജയിച്ചതിനെത്തുടര്‍ന്ന് സിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.