വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാനടിക്കറ്റ് നിരക്കുകളില്‍ ഇടിവ്. സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 49 മുതല്‍ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ മാസം അവസാന വാരത്തിലെ ഉയര്‍ന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബര്‍ 13 ന് ശേഷമുള്ള യാത്രകളില്‍ നല്ലൊരു തുക ലാഭിക്കാന്‍ സാധിക്കും.