നേപ്പാള്‍ പ്രളയം: മരണം 626 ആയി; ഇന്ത്യന്‍ രക്ഷാദൗത്യ സംഘം 

By: 600002 On: Aug 29, 2026, 10:59 AM

 


നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികള്‍ ഉള്‍പ്പടെ 320 ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു. ടണല്‍ രക്ഷാവിദഗ്ധര്‍ ഉള്‍പ്പെടെ പതിനൊന്നംഗ ഇന്ത്യന്‍ രക്ഷാദൗത്യ സംഘം നേപ്പാളില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

നേപ്പാളിന് നല്‍കിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നേപ്പാള്‍ പ്രസിഡന്റ്, ദ്രൗപദി മുര്‍മുവിനോടും ഇന്ത്യാ ഗവണ്‍മെന്റിനോടും നന്ദി രേഖപ്പെടുത്തി. അതേസമയം, മിന്നല്‍ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. കനത്ത മഴയും ടിബറ്റ് മേഖലയില്‍ തടയണ തകരുമെന്ന മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.