പി പി ചെറിയാന്‍
ടെന്നിസി: കാല്‍മുട്ട് മാറ്റിസ്ഥവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ അബദ്ധം; മാരക വിഷാംശമുള്ള മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് 72 കാരിയായ യു.എസ് വനിതയ്ക്ക് അരയ്ക്ക് താഴേക്ക് തളര്‍ച്ച.
നാഷ്വില്ലയിലെ അസന്‍ഷന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 14-നാണ് സംഭവം. ഗ്ലെന്‍ഡ ഡോര്‍ട്ടന്‍ (72) എന്ന സ്ത്രീക്കാണ് സാധാരണ വേദനസംഹാരിക്ക് പകരം എപ്പിഡ്യൂറല്‍ പ്രൊസീജറിലൂടെ പൊട്ടാസ്യം അടങ്ങിയ മരുന്ന് മാറി നല്‍കിയത്.
ഫാര്‍മസിയില്‍ നിന്നുണ്ടായ ഗുരുതരമായ ഈ വീഴ്ച മൂലം നാല് രോഗികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗ്ലെന്‍ഡ ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്ഷാഘാതം സംഭവിക്കുകയും മറ്റൊരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഗ്ലെന്‍ഡയെ നിലവില്‍ ചിക്കാഗോയിലെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റി.