വെനസ്വേലന്‍ എണ്ണശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും യു.എസ് ഏറ്റെടുക്കുന്നു; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Aug 29, 2026, 8:04 AM



പി. പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി. സി: വെനസ്വേലയിലെ വന്‍കിട എണ്ണ സ്രോതസ്സുകളുടെ ഭൂരിപക്ഷ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക നിര്‍ണ്ണായക കരാറില്‍ ഒപ്പുവെച്ചതായി വെള്ളിയാഴ്ച  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. 65 ബില്യണ്‍ ബാരലിലധികം വരുന്ന വെനസ്വേലന്‍ എണ്ണശേഖരത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവര്‍ വെനീസ്വേല സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി കരാര്‍ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി ട്രംപ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അമേരിക്ക ആരംഭിച്ച സൈനിക നടപടികള്‍ക്കൊടുവില്‍ വെനീസ്വേലന്‍ മുന്‍ നേതാവ് നിക്കോളാസ് മദുറോ പിടിയിലായതിനെത്തുടര്‍ന്ന്, രാജ്യത്തെ എണ്ണ സ്രോതസ്സുകളുടെ നിയന്ത്രണം ഉറപ്പാക്കുന്നത് യു.എസിന്റെ പ്രധാന മുന്‍ഗണനയാണെന്ന് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 65 ബില്യണ്‍ ബാരലിലധികം വരുന്ന എണ്ണശേഖരത്തിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുന്നതായുള്ള ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.