സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ഞായറാഴ്ച ആരാധനാ യോഗം ഓഗസ്റ്റ് 30-ന്

By: 600002 On: Aug 29, 2026, 6:38 AM



ബാബു പി സൈമണ്‍, ഡാളസ്

ഡാലസ്: സൗത്ത് ഡാലസ് മേഖലയിലെ ആത്മീയ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഡാലസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് (South Dallas New Life Fellowship) ആരംഭിക്കുന്ന ഞായറാഴ്ച ആരാധനാ യോഗം (Sunday Service) 2026 ഓഗസ്റ്റ് 30-ന് വൈകുന്നേരം 7:00 മണിക്ക് ടെക്‌സസിലെ മിഡ്‌ലോതിയനില്‍ വെച്ച് നടക്കും.

'ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല' (മത്തായി 16:18) എന്ന തിരുവചനത്തെ മുന്‍നിര്‍ത്തിയാണ് ഈ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ തകരാത്ത ഉറപ്പുള്ള പാറയായ ക്രിസ്തുവില്‍ പ്രത്യാശ കണ്ടെത്തുവാനും, ക്രിസ്തുവിന്റെ സ്‌നേഹത്തിലും സത്യത്തിലും വളരുവാനും ഈ  ആത്മീയ കൂട്ടായ്മ സഹായകമായിത്തീരും.

പ്രാര്‍ത്ഥനയിലൂടെയും ആഴമേറിയ ദൈവവചന പഠനത്തിലൂടെയും വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ദൈവീക സമാധാനവും ഉള്‍ക്കാഴ്ചയും പകരുക എന്നതാണ് ഈ ആരാധനയുടെ പ്രധാന ലക്ഷ്യം. സൗത്ത് ഡാലസ് സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയ്ക്കായി പ്രാര്‍ത്ഥന, വിശുദ്ധ കൂട്ടായ്മ, സേവനം എന്നിവ അടിസ്ഥാനമാക്കിയാണ് സൗത്ത് ഡാലസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് പ്രവര്‍ത്തിക്കുന്നത്.

ജീവിതത്തില്‍ പ്രത്യാശയും ആത്മീയ ധൈര്യവും പകരുന്ന വചനസന്ദേശവും, കൃപയുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാനും പരസ്പരം താങ്ങുവാനുമുള്ള പ്രാര്‍ത്ഥനാ സമയവും യോഗത്തിലുണ്ടായിരിക്കും. തകര്‍ച്ചകളില്‍ ആശ്വാസവും ദൈവീക സാന്നിധ്യത്തില്‍ പുതിയ ശക്തിയും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സന്ധ്യാ ആരാധനയിലേക്ക് ജാതിമത ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികള്‍ അറിയിച്ചു.

തീയതി: ഓഗസ്റ്റ് 30, ഞായറാഴ്ച

സമയം: വൈകുന്നേരം 7:00 PM

സ്ഥലം: 917 Cardinal Dr, Midlothian, TX 76066, United States

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുക:

പാസ്റ്റര്‍ തോമസ് ജോണ്‍ (Pr. Tee Jay): 2145008566.