കാഠ്മണ്ഡു: മിന്നല്‍ പ്രളയം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റേതാണ് കണക്കുകള്‍. എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോര്‍ക്ക.
തുടര്‍ച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തില്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങള്‍ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. 320 ഇന്ത്യക്കാരെയാണ് ദുരന്തത്തില്‍ കാണാതായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.