പാതയോരങ്ങളില്‍ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി

By: 600007 On: Nov 2, 2021, 3:16 AM

പാതയോരങ്ങളില്‍ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, ബോര്‍ഡുകളും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

കൊടിമരം സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്ത് ഇഷ്ടാനുസരണം കൊടിമരങ്ങള്‍ സ്ഥാപിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ച സ്ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നതെന്നും കോടതി പറഞ്ഞു. 

Content highlight: hc against flag post in kerala