9/11 റിപ്പോര്‍ട്ടിങ്ങില്‍ 'Terrorist Attack' വേണ്ട; CBC നിര്‍ദേശം വിവാദത്തില്‍

By: 600002 On: Aug 28, 2026, 3:15 PM



 

പ്രസാദ് തീയാടിക്കല്‍

ഒട്ടാവ: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയെ നടുക്കിയ 9/11 ആക്രമണങ്ങളെ വാര്‍ത്തകളില്‍ നേരിട്ട് 'ഭീകരാക്രമണം' (Terrorist Attack) എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന കാനഡയുടെ പൊതുപ്രക്ഷേപണ സ്ഥാപനമായ CBCയുടെ ആഭ്യന്തര മാര്‍ഗനിര്‍ദേശം വിവാദമായിരിക്കുകയാണ്.

'Terrorist', 'Terrorism' തുടങ്ങിയ പദങ്ങള്‍ രാഷ്ട്രീയവും വൈകാരികവുമായ അര്‍ത്ഥതലങ്ങളുള്ളവയാണെന്നും അതിനാല്‍ അവ 'അതീവ ജാഗ്രതയോടെ' മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ഇആഇയുടെ എഡിറ്റോറിയല്‍ സമീപനം. ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെയോ വ്യക്തികളെയോ ഉദ്ധരിച്ച് പറയണമെന്നാണ് നിര്‍ദേശം.

9/11 ആക്രമണത്തിന്റെ 25-ാം വാര്‍ഷികം അടുത്തിരിക്കെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്.

കാനഡയിലെ കണ്‍സര്‍വേറ്റീവ് എം.പി. റേച്ചല്‍ തോമസ് (Rachael Thomas) CBCയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. ഈ മാര്‍ഗനിര്‍ദേശം ''തികച്ചും ലജ്ജാകരം'' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

അതേസമയം, 2001 സെപ്റ്റംബര്‍ 11-ന് നടന്ന ആക്രമണങ്ങളെ അമേരിക്കന്‍ FBI ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യമിട്ട ആക്രമണങ്ങളില്‍ ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

CBCയുടെ വിശദീകരണമനുസരിച്ച്, 9/11 ഭീകരപ്രവര്‍ത്തനമല്ലെന്ന് സ്ഥാപിക്കുകയല്ല ഈ നയത്തിന്റെ ലക്ഷ്യം; മറിച്ച് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ 'terrorist', 'terrorism' തുടങ്ങിയ പദങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ പ്രയോഗിക്കുന്നതിന് പകരം വ്യക്തമായ attribution നല്‍കണമെന്നാണ് എഡിറ്റോറിയല്‍ മാര്‍ഗനിര്‍ദേശം.