ഇല്‍ഹാന്‍ ഒമറിന്റെ മകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് റെയ്ഡ്; തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

By: 600002 On: Aug 28, 2026, 3:06 PM



 

പി പി ചെറിയാന്‍

മിനിയാപോളിസ്: യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ മകന്‍ താമസിക്കുന്ന മിനിയാപൊളിസിലെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒരു ട്രാഫിക് പരിശോധനയ്ക്കിടെ വാഹനത്തില്‍ നിന്ന് തോക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് അബ്ദുറഹ്‌മാന്‍ അബ്ദി (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇല്‍ഹാന്‍ ഒമറിന്റെ മകനെതിരെ ഇതുവരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.