ഇന്ത്യയില്‍ ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

By: 600007 On: Nov 2, 2021, 3:14 AM

ഒക്ടോബറില്‍ ഇന്ത്യയിലെ ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേന്ദ്ര ജിഎസ്ടി 23,861 കോടി, സംസ്ഥാന ജിഎസ്ടി 30,421 കോടി, സംയോജിത ജിഎസ്ടി 67,361 കോടി എന്നിങ്ങനെയാണ് വരവ്.

കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 24 ശതമാനവും 2019-20 ഒക്ടോബറിനെ അപേക്ഷിച്ച് 36 ശതമാനവുമാണ് വര്‍ധന. ജിഎസ്ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയര്‍ന്ന വരുമാനം.  കേരളത്തിന്റെ വരുമാനത്തില്‍ 16 ശതമാനം ആണ് വര്‍ധന.

Content highlight: gst revenue rise in India