കുവൈത്തില്‍ വിദേശ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു 

By: 600007 On: Nov 2, 2021, 3:12 AM

കുവൈത്തില്‍ വിദേശത്തു നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു. വിസ വിതരണം പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. തൊഴില്‍ പെര്‍മിറ്റ് വിതരണം  ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പുനരാരംഭിക്കാന്‍ മാന്‍പവര്‍ അതോറിറ്റി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കോവിഡിനു മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങള്‍ അനുസരിച്ചാകും സേവനങ്ങള്‍. മാന്‍പവര്‍ അതോറിറ്റിയുടെ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ അസ്സഹല്‍ പോര്‍ട്ടല്‍ വഴിയാണ് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുക. 

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ക്കാര്‍ കരാറുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമ ജോലിയുടെ സ്വഭാവം, കരാര്‍ കാലാവധി, പ്രൊഫഷന്‍, യോഗ്യത എന്നിവ വ്യക്തമാക്കുന്ന കോണ്‍ട്രാക്ട് ഫോമിന് പുറമെ താമസ അലവന്‍സ്, എയര്‍ലൈന്‍ ടിക്കറ്റ് എന്നിവയുടെ തെളിവുകളും സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content highlight: Recruitment from abroad resumes in kuwait