പി പി ചെറിയാന്‍
ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ ആര്‍.എസ്.എസ് (RSS) മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മാംദാനി വ്യക്തമാക്കി.
എന്നാല്‍ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലുള്ള ഈ പരിപാടി റദ്ദാക്കാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയ്ക്കും മതേതരത്വത്തിനും എതിരായ ആശയങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
ആഗസ്റ്റ് 29-ന് മാന്‍ഹാട്ടനില്‍ നടക്കുന്ന 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' (Universal Oneness Celebration) എന്ന പരിപാടിയില്‍ മോഹന്‍ ഭാഗവത് മുഖ്യ അതിഥിയായി പങ്കെടുക്കുന്നുണ്ട്.