പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ച ''ഗ്ലോബല്‍ ട്രെയിനിംഗ് പ്രോഗ്രാം'' കാരണം ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോണ്‍സുലേറ്റുകളിലും കുടിയേറ്റ വിസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. പരിശീലനം എത്രകാലം നീളും, സാധാരണ ഷെഡ്യൂളിംഗ് എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ വ്യക്തതയില്ല.
ഇതിനകം അഭിമുഖ തീയതി ലഭിച്ചവര്‍ക്ക് അവരുടെ അപോയിന്റ്‌മെന്റുകള്‍ പുനഃഷെഡ്യൂള്‍ ചെയ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.