പി പി ചെറിയാന്‍
ചിക്കാഗോ: ചിക്കാഗോ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബോയിംഗ് 737 (ഫ്‌ലൈറ്റ് 3280) വിമാനത്തിനാണ് അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തരമായി ബസുകളില്‍ ടെര്‍മിനലിലേക്ക് സുരക്ഷിതമായി മാറ്റി. തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തില്‍ ആളപായമില്ല.
ഈ മാസം മാത്രം ചിക്കാഗോ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ടയര്‍ അപകടമാണിത്. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അന്വേഷണം ആരംഭിച്ചു.