ഡ്രൈവറില്ലാത്ത ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയുമായി ഖത്തര്‍

By: 600007 On: Nov 2, 2021, 3:04 AM

നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസിനിറക്കാനുള്ള പദ്ധതിയുമായി ഖത്തര്‍. ഗതാഗത വകുപ്പാണ് പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി ഫുള്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. പരീക്ഷണം വിജയകരമായാല്‍ ഫിഫ അറബ് കപ്പില്‍ കാണികള്‍ക്ക് സ്‌റ്റേഡിയങ്ങളിലെത്താന്‍ ഇമിനി ബസുകള്‍ ഏര്‍പ്പെടുത്തും. ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ഫുള്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് മിനി ബസുകള്‍ നിരത്തിലിറക്കുന്നത്. 

ഖത്തറിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ യൂടോങിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും റഡാര്‍ ഉപയോഗിച്ചാണ് ബസിന്റെ നിയന്ത്രണം. മിനി ബസില്‍ 8 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ബസില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ നിയന്ത്രിത ക്യാമറകള്‍ വഴിയാണ് മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിയുന്നത്.  ഡ്രൈവറില്ലെങ്കിലും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു സാങ്കേതിക ജീവനക്കാരന്‍ ബസിലുണ്ടാകും. പ്രവര്‍ത്തന ക്ഷമത കൂടിയ ബാറ്ററികള്‍ ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ മുഴുവന്‍ ശേഷിയോടെ നാല്‍പ്പത് കിലോമീറ്റര്‍ വരെ ഓടാനാകും.

Content highlight: Department of transportation plans to roll out driverless eletcric buses on qatar streets