പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അംഗവും ജോണ്‍ ജോയ് പനക്കലിന്റെ സഹധര്‍മ്മിണിയുമായ ആലീസ് ജോയ് അന്തരിച്ചു. പരേതയും കുടുംബവും ദീര്‍ഘകാലമായി കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.
ആലീസ് ജോയിയുടെ വേര്‍പാടില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
പൊതുദര്‍ശനം: തീയതി & സമയം: ഓഗസ്റ്റ് 27 വ്യാഴാഴ്ച, വൈകുന്നേരം 6:00 മുതല്‍ 9:00 വരെ
സ്ഥലം: സെന്റ് അല്‍ഫോന്‍സ സീറോ-മലബാര്‍ കത്തോലിക്കാ ചര്‍ച്ച് ഓഡിറ്റോറിയം (200 S. Heartz Rd., Coppell, TX)
സംസ്‌കാര ശുശ്രൂഷ: തീയതി & സമയം: ഓഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 9:00 മണിക്ക്
സ്ഥലം: സെന്റ് അല്‍ഫോന്‍സ സീറോ-മലബാര്‍ കത്തോലിക്കാ പള്ളി (200 S. Heartz Rd., Coppell, TX)
11:00 മണിക്ക് മൃതദേഹം റോളിംഗ് ഓക്‌സ് സെമിത്തേരി (400 Freeport Parkway, Coppell, TX)അടക്കം ചെയ്യും.