റെയിന്‍ബോ ഗ്രൂപ്പ് സ്ഥാപകന്‍ ജോണ്‍സണ്‍ മാഞ്ഞൂരാന്‍ അന്തരിച്ചു

By: 600002 On: Aug 27, 2026, 8:33 AM



പ്രസാദ് തീയാടിക്കല്‍

എറണാകുളം: യുഎഇയിലെ ഹോസ
്പിറ്റാലിറ്റി, കാറ്ററിംഗ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകനും റെയിന്‍ബോ ജോണ്‍സണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജോണ്‍സണ്‍ ജെ. മാഞ്ഞൂരാന്‍ (74) അന്തരിച്ചു. ബുധനാഴ്ച എറണാകുളത്തായിരുന്നു അന്ത്യം.

യുഎഇയിലെ പ്രമുഖ റെയിന്‍ബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോണ്‍സണ്‍ മാഞ്ഞൂരാന്‍, ഗള്‍ഫിലെ മലയാളി ബിസിനസ് സമൂഹത്തില്‍ സുപരിചിതനായിരുന്നു. റെയിന്‍ബോ സ്റ്റേക്ക് ഹൗസ്, കാറ്ററിംഗ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിച്ചു.

1972-ല്‍ മുംബൈയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ ജോലിയില്‍ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. പിന്നീട് 1975-ല്‍ ദുബായിലെത്തി വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്വന്തം സംരംഭങ്ങളിലേക്ക് കടന്നത്. കാറ്ററിംഗ് രംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ റെയിന്‍ബോ ഗ്രൂപ്പിനെ ശ്രദ്ധേയമായ സ്ഥാപനമായി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

റെയിന്‍ബോ സ്റ്റേക്ക് ഹൗസ് ആന്‍ഡ് കാറ്ററിംഗ് യുഎഇയില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2014-ല്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയില്‍ റെയിന്‍ബോ സ്റ്റേക്ക് ഹൗസിന്റെ മൂന്നാമത്തെ റെസ്റ്ററന്റ് ആരംഭിച്ചപ്പോള്‍ ജോണ്‍സണ്‍ മാഞ്ഞൂരാന്‍ Rainbow Hospitality Services-sâ CEO ആയിരുന്നു.

ബിസിനസ് രംഗത്തിനൊപ്പം യുഎഇയിലെ ഇന്ത്യന്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ ക്ലബ് ദുബായ് തുടങ്ങിയ സംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

2025-ല്‍ യുഎഇയിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ജലീല്‍ ക്യാഷ് ആന്‍ഡ് കാരിയുടെ ജശീിലലൃ െഅംമൃറ ലഭിച്ച പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങളില്‍ ജോണ്‍സണ്‍ മാഞ്ഞൂരാനും ഉള്‍പ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തെ Rainbow Catering & Steakhouse-sâ Founder & CEO എന്ന നിലയിലാണ് ആദരിച്ചത്.

ഭാര്യ ശോഭ. മക്കള്‍ മായ, ദീപ. കൊച്ചി മറൈന്‍ ഡ്രൈവിലും അദ്ദേഹത്തിന് വസതിയുണ്ടായിരുന്നതായി പഴയ പ്രവാസി ഡയറക്ടറി രേഖകള്‍ വ്യക്തമാക്കുന്നു.

ഗള്‍ഫ് മലയാളികളുടെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ മാഞ്ഞൂരാന്റെ വേര്‍പാട് പ്രവാസി മലയാളി സമൂഹത്തിനും ബിസിനസ് രംഗത്തിനും നഷ്ടമായി.