മണ്‍സൂണ്‍ കാലത്ത് രാജ്യത്ത് എച്ച്1എന്‍1 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡെല്‍ഹിയില്‍ മാത്രം, 1770 ലധികം കേസുകള്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐഎംഎ വ്യക്തമാക്കി.