അമേരിക്കയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും വീസ സംബന്ധമായ അഭിമുഖവും മറ്റ് നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എത്ര നാളത്തേക്കാണ് നടപടിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.