നേപ്പാളില്‍ മിന്നല്‍ പ്രളയം; 19 മരണം; ഇന്ത്യക്കാരടക്കം 400 പേരെ കാണാതായി

By: 600002 On: Aug 26, 2026, 2:28 PM

 

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം. 19 പേരുടെ മരണം സ്ഥിരീകരിച്ചു. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തില്‍ കാണാതായെന്ന് നേപ്പാള്‍ പോലീസ് പറഞ്ഞു. ടിബറ്റന്‍ അതിര്‍ത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മിന്നല്‍ പ്രളയം. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.