പ്രസാദ് തീയാടിക്കല്‍
നാഷ്വില്‍: ലോകപ്രശസ്ത അമേരിക്കന്‍ കണ്‍ട്രി സംഗീത ഗായികയും ഗാനരചയിതാവും നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോളി പാര്‍ട്ടണ്‍ (80) അന്തരിച്ചു. ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലില്‍ സമാധാനപരമായായിരുന്നു അന്ത്യം. ഡോളി പാര്‍ട്ടന്റെ പബ്ലിസിസ്റ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആറു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ കലാകാരിയായിരുന്നു ഡോളി പാര്‍ട്ടണ്‍. 'Jolene,' 'Coat of Many Colors,' 'I Will Always Love You,' '9 to 5'' തുടങ്ങിയ ഗാനങ്ങള്‍ അവരെ ലോക സംഗീതരംഗത്തെ അനശ്വര സാന്നിധ്യമാക്കി. അവരുടെ ഗാനങ്ങളും റെക്കോര്‍ഡുകളും ലോകമെമ്പാടുമായി 100 ദശലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്.
1946 ജനുവരി 19ന് ടെന്നസിയില്‍ 12 മക്കളുള്ള സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിലാണ് ഡോളി റെബേക്ക പാര്‍ട്ടണ്‍ ജനിച്ചത്. ബാല്യത്തില്‍ തന്നെ സംഗീതത്തോട് താല്‍പര്യം പ്രകടിപ്പിച്ച അവര്‍ പള്ളിയിലായിരുന്നു ആദ്യമായി പൊതുവേദിയില്‍ പാടിത്തുടങ്ങിയത്. 13-ാം വയസ്സില്‍ തന്നെ പ്രശസ്തമായ ഏൃമിറ ഛഹല ഛുൃ്യ വേദിയിലെത്തിയ ഡോളി പിന്നീട് നാഷ്വില്ലിലേക്ക് താമസം മാറി സംഗീതരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഗായിക എന്നതിനപ്പുറം അഭിനേത്രി, ബിസിനസ് സംരംഭക, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളിലും ഡോളി പാര്‍ട്ടണ്‍ ശ്രദ്ധേയയായിരുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ച Imagination Library പദ്ധതിയിലൂടെ നിരവധി കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ ലഭ്യമാക്കി. കോവിഡ് കാലത്ത് വാക്‌സിന്‍ ഗവേഷണത്തിനായി ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.
സംഗീതലോകത്തെ അതുല്യ സംഭാവനകള്‍ക്ക് 11 ഗ്രാമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഡോളി പാര്‍ട്ടണ്‍ നേടിയിട്ടുണ്ട്. സംഗീതവും സിനിമയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന ആറു പതിറ്റാണ്ടിന്റെ പാരമ്പര്യം അവശേഷിപ്പിച്ചാണ് കണ്‍ട്രി സംഗീതത്തിന്റെ പ്രിയതാരം വിടവാങ്ങുന്നത്.
ഡോളിയുടെ ഭര്‍ത്താവ് കാള്‍ ഡീന്‍ 2025 മാര്‍ച്ചില്‍ അന്തരിച്ചിരുന്നു. ഇരുവരുടെയും ദാമ്പത്യജീവിതം ഏകദേശം ആറു പതിറ്റാണ്ട് നീണ്ടുനിന്നു.