ആഗോളതലത്തില്‍ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച 'പ്രേമലു'വിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വന്‍ തരംഗമാകുന്നു.
ഓണം റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടുന്നത്. 3 ദിനം കൊണ്ട് 61.37 കോടിയാണ് ചിത്രം ഇപ്പോള്‍ നേടിയിരിക്കുന്നത്.