ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിനെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുത് എന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍ വ്യവസ്ഥയില്‍ നിന്നും പുറത്താക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്
ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഇറാനുമായി ബന്ധമുള്ള അറുപതിലധികം സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടിക്കെതിരെ മുന്നറിയിപ്പുമായി ചൈന രം?ഗത്തെത്തിയത്. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുതെന്നും സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് തക്ക തിരിച്ചടി നല്‍കുമെന്നുമാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.