മുല്ലപ്പെരിയാര്‍ ഡാം സബ് കമ്മിറ്റി സന്ദര്‍ശിക്കും 

By: 600007 On: Nov 2, 2021, 2:57 AM

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കും. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി.

ചൊവ്വാഴ്ചയാണ് അഞ്ചംഗ സബ് കമ്മിറ്റി സന്ദര്‍ശനം നടത്തുന്നത്.   നിലവിലെ സ്ഥിതി വിലയിരുത്താനാണ് സംഘം എത്തുന്നത്. കേന്ദ്ര ജല കമ്മീഷന്‍ ഉദ്യോഗസ്ഥനും കേരളത്തിന്റേയും തമിഴ്‌നാടിന്റേയും രണ്ടു പേരുമാണ് കമ്മിറ്റിയിലുള്ളത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.25 അടിയായി താഴ്ന്നിട്ടുണ്ട്.

Content highlight: Five member sub committee visits mullaperiyar dam today