പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (37.7°C) കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണില്‍, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചൂട് കടുത്തതോടെ തെക്കുകിഴക്കന്‍ ടെക്‌സസിലുടനീളം 'ഹീറ്റ് അഡൈ്വസറി' (Heat Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ 'ഹീറ്റ് ഡോം' പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
പെട്ടെന്നുണ്ടാകുന്ന വരള്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി ചെടികള്‍ക്കും വീടിന്റെ തറയ്ക്കും (Foundation) ആവശ്യമായ ജലസേചനം നല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ ടെക്‌സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.