വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കര്‍ഷകരുടെ ആശങ്ക

By: 600002 On: Aug 25, 2026, 12:45 PM



 

പി പി ചെറിയാന്‍

ഒക്ലഹോമ: രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാള്‍ 25% കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ പ്രഖ്യാപിച്ചു. അടുത്ത 90 ദിവസത്തേക്കാണ് ഈ തീരുമാനം.

അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രസിഡന്റ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. ക്വാട്ട താരിഫുകളൊന്നും ബാധകമായിരിക്കില്ല. കര്‍ഷകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒക്ലഹോമ കാറ്റില്‍മെന്‍സ് അസോസിയേഷന്‍ ഇതിനെതിരെ രംഗത്തെത്തി.

സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന് പകരം വില നിര്‍ണ്ണയം ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും വിടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇടനിലക്കാരുടെ ഇടപെടല്‍ കാരണം ഈ വിലക്കുറവ് സാധാരണക്കാര്‍ക്ക് ലഭിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വരള്‍ച്ചയും ഉയര്‍ന്ന ചെലവും കാരണം രാജ്യത്ത് കാലിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.