പി പി ചെറിയാന്‍
വാഷിങ്ടണ്‍: യുക്രെയ്‌നില്‍ ശൈത്യകാലം നേരിടാന്‍ കൂടുതല്‍ 'പട്രിയോട്ട്' മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തന്നോട് ആവശ്യപ്പെട്ടതായി യു.എസ് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.
യു.എസിന്റെ കൈവശമുള്ളതിന്റെ 5 ശതമാനം മിസൈലുകള്‍ ലഭ്യമാക്കിയാല്‍ ശൈത്യകാലത്തെ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കുമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയതായി പെന്‍സ് പറഞ്ഞു. ശൈത്യകാലത്ത് റഷ്യ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുമെന്നാണ് യുക്രെയ്‌ന്റെ ആശങ്ക. മിസൈലുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ദക്ഷിണ കൊറിയ പോലുള്ള സഖ്യകക്ഷികളുടെ സഹായം തേടാമെന്നും പെന്‍സ് അഭിപ്രായപ്പെട്ടു.