പ്രസാദ് തീയാടിക്കല്‍
കോഴിക്കോട്: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് നടുവണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂര്‍ കാവുന്തറ സ്വദേശിയായ അനുവിന്ദ് (21) ആണ് മരിച്ചത്.
കാവുന്തറ എയുപി സ്‌കൂളില്‍ അധ്യാപകനായിരുന്ന രാജഗോപാലന്റെയും നടുവണ്ണൂര്‍ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനാണ് അനുവിന്ദ്. മിഡ്ടേം പരീക്ഷയുടെ പഠനാവധിക്കായി വീട്ടിലെത്തിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനുവിന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തി. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
അനുവിന്ദിന്റെ സഹോദരന്‍ ഡോ. അമല്‍രാജാണ്.
മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.